Anvar Sam's Blog

Mon Jul 25, 2022

സംരംഭകന് എങ്ങനെ വിജയം കണ്ടെത്താം?

വിജയം നേടുന്ന ഓരോ സംരംഭത്തിന് പിന്നിലും അതിനായി ജീവിതം സമർപ്പിച്ച ഒരു സംരംഭകനുണ്ടാവും . അദേഹത്തിൻറെ പരിശ്രമവും ശരിയായ ഇടപെടലുമാണ് ഒരു സംരംഭത്തിനെ വിജയത്തിലേക്കെത്തിക്കുന്നത്.

മറ്റുള്ള ഏത് ജോലിയെക്കാളും വ്യത്യസ്തമായതാണ് ഓരോ സംരംഭകനും നിർവഹിക്കേണ്ട ചുമതലകൾ എന്നതാണ് മറ്റൊരു പ്രത്യേകത. കൂടെ ജോലിയെടുക്കുന്നവരുടെ അത്താണിയാണ് ഓരോ സംരംഭകനും. ജീവിതത്തിൽ ചലഞ്ച് ഏറ്റെടുത്ത് അതിൽ വിജയം കണ്ടെത്തുകയെന്നതാണ് ഓരോ സംരംഭകൻറെയും ലക്ഷ്യം. നിലവിലുള്ള കംഫർട് സോണിൽ നിന്ന് പുറത്ത് കടന്ന് സ്വന്തമായി അവരുടേതായ ഒരിടം സൃഷ്ടിച്ചെടുക്കുന്നവരാണവർ.

ഓരോ സംരംഭകനും പ്രധാനപ്പെട്ടതാണ്

ഓരോ സംരംഭകനും വളരെ പ്രധാനപ്പെട്ടതാണ്. സംരംഭകന്റെ മാനസികാവസ്ഥയാണ് ഒരു ബിസിനസിൻറെ വിജയത്തിന് അടിസ്ഥാനം. അവരുടെ മനസ്സിനെ സ്വാധീനിക്കുന്നത് ബിസിനസ് മാത്രമല്ല അവരുടെ കുടുംബം, കൂട്ടുകാർ, ജീവിതസാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ ബിസിനസ് പോലെ ശ്രദ്ധ നൽകേണ്ട ഒന്നാണ് അവരുടെ ജീവിത മേഖലകളും.

സംരംഭകന്റെ മനസ്

ഒരു പ്രൊഡക്റ്റിന്റെ വിജയം എന്ന് പറയുന്നത് അത് വേണ്ട രീതിയിൽ ഡിമാൻഡ് അനുസരിച്ച് മാർക്കറ്റിലേക്ക് എത്തിക്കുന്ന സംരംഭകന്റെ മനോധർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മാർക്കറ്റിൽ ഉണ്ടാവുന്ന ഉല് പ്പന്നതിന്റെ ആവശ്യത്തേക്കാളും , വാങ്ങുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതിയേക്കാളും , ഇതുമായി ബന്ധപ്പെട്ട ഗവെർന്മെന്റിന്റെ തീരുമാനത്തെക്കാളുമെല്ലാം ഉപരിയായി ആ ഉത്പന്നതിന്റെ വിജയം എന്ന് പറയുന്നത് സംരംഭകന്റെ മാനസികാവസ്‌ഥയാണ്.

നമ്മോടുത്തന്നെ സംസാരിക്കുക

നമ്മൾ നമ്മളോട് തന്നെ ആത്മഗതം പറയുക എന്നതും ആത്മവിശ്വാസം വളർത്തിയെടുക്കാനുള്ള വഴികളിലൊന്നാണ്.

പോസിറ്റീവ് ആയ സെൽഫ് ടോക്ക്സാണ് മുന്നോട്ടു പോക്കിനെ നയിക്കുന്നത്. നിങ്ങളുടെ ബിസിനസിനെ വളർത്തിയെടുക്കാനുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ സെൽഫ് ടോക്ക്സ് നടത്തുന്നുണ്ട് എങ്കിൽ ഇതിലൂടെ നിങ്ങൾക്ക് വിജയം നേടാൻ കഴിയും.ഇങ്ങനെ വരുമ്പോൾ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളിൽ നിങ്ങൾക്ക് വ്യക്തത ഉണ്ടാവുന്നു. ഉദാഹരണം :

1. ഞാൻ ഒരു വിജയം നേടിയ സംരംഭകനാണ്.

2. എൻറെ സംരംഭത്തിന്റെ വളർച്ചയിൽ ഞാൻ സന്തോഷവാനും നന്ദിയുള്ളവനുമാകുന്നു .

സമാധാനവും സന്തോഷവും നിറഞ്ഞുനിൽക്കുന്ന ഒരു മനസ്സുള്ള സംരംഭകന് വിജയം എളുപ്പമാണ്. ബിസിനസിലെ വെല്ലുവിളികളെ സമാധാനത്തോടും സന്തോഷത്തോടും അഭിമുഖീകരിക്കാൻ കഴിഞ്ഞാൽ ഈ വെല്ലുവിളികൾ സാധ്യതകളായി മാറും. നമ്മൾ സമാധാനം നഷ്ടപ്പെടുത്തിയത് കൊണ്ട് തടസ്സങ്ങൾ ഇല്ലാതാവുന്നില്ല എന്നാൽ സമാധാനത്തോടു കൂടി കാര്യങ്ങളെ സമീപിച്ചാൽ വെല്ലുവിളികളെ അതിജീവിക്കാനുള്ള സാധ്യതകൾ തുടർന്നു വരും.

നമ്മുടെ വികാരങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ

നമ്മുടെ വികാരങ്ങൾ നമ്മുടെ നിയന്ത്രണത്തിലാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരുടെ വാക്കുകളോ പ്രവർത്തികളോ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നുണ്ടങ്കിൽ , നിങ്ങളെ മറ്റുള്ളവർ നിയന്ത്രിക്കുന്നു എന്ന് തിരിച്ചറിയാം. ഇവിടെയാണ് ലൈഫ് ട്രാൻസ്ഫോർമേഷൻ പരിശീലനങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നത്. വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. കൃത്യമായി പരിശോധിച്ചാൽ നമുക്ക് നിയന്ത്രിക്കാനാവാത്ത ഒരു വികാരവും നമുക്കില്ല.

Anvar Sam

Author, Smile Life Coach & Entrepreneur Mindset Coach