There are no items in your cart
Add More
Add More
Item Details | Price |
---|
Sat Jul 16, 2022
നമ്മുടെ ജീവിതത്തിൽ നമുക്ക് നമ്മുടെതായ ഒരു സ്ഥാനം ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ ചിന്തിക്കുന്ന, പറയുന്ന. പ്രവർത്തിക്കുന്ന കാര്യങ്ങളാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. നമ്മളിൽ നിന്ന് സുഗന്ധം മാത്രം പുറത്തേക്ക് വരട്ടെ അത് നമ്മുടെ ചുറ്റുപാടും വ്യാപിക്കട്ടെ. ആ സുഗന്ധം നമുക്കൊപ്പം ജീവിക്കുന്നവർക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും നാടിനും എല്ലാം ആശ്വാസവും സന്തോഷവും പകരട്ടെ.
ഈ വളർച്ച നമ്മുടെ ജീവിതത്തിൽ ഉടനീളം നമുക്ക് പ്രചോദനം നൽകും ബന്ധങ്ങളിലും കരിയർ/ബിസിനസുകളിലുമെല്ലാം.
വ്യക്തിത്വ വികാസവുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
1) വളർത്തിയെടുക്കാം പ്രത്യേക കഴിവുകൾ
വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി ഓരോരുത്തരും പ്രത്യേകമായ കഴിവുകൾ (Skills) ) കണ്ടെത്തി വളർത്തിയെടുക്കണം.ഇതിനായി പത്തുശതമാനം നമ്മുടെ സമയവും പത്തുശതമാനം നമ്മുടെ നിക്ഷേപവും (Investment) മാറ്റിവെയ്‌ക്കണം.
ഉദാഹരണമായി, ഇപ്പോഴുള്ള ജോലിയിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെട്ട ജോലിയിലേക്ക് നിങ്ങൾ മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്കിൽ ഡെവലപ്പ്മെന്റ് (Skill Development) അത്യാവശ്യമാണ്. വ്യത്യസ്തമായ സ്കിൽ ഏതെന്ന് കണ്ടെത്തി അത് പഠിച്ചെടുക്കണം.അത് പോലെ തന്നെ എന്താണ് നമുടെ കുറവുകൾ എന്ന് നമ്മൾ കണ്ടെത്തുകയും വേണം. കുറവുകളെ കഴിവുകളാക്കി വളർത്തിയെടുത്താൽ ജീവിതത്തിൽ വിജയം നേടാം.
2) ടൈം മാനേജ്മെന്റ്
നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ കൃത്യമായ ടൈം മാനേജ്മെന്റ് ഉണ്ടാവുകയെന്നത് അത്യാവശ്യമാണ്. നമ്മുടെ സമയത്തെ അപഹരിക്കുന്നതിൽ പങ്ക് മുഖ്യ നമ്മുടെ ചിന്തകൾക്കാണ്. നാം ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായ ശ്രദ്ധ ഉണ്ടായാൽ സമയം നമുക്ക് ലാഭിക്കാൻ കഴിയും. നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ മനസ്സും ശരീരവും ഒരുപോലെ ഉണ്ടാവണം.
എന്തൊക്കെ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത് എന്ന ക്രമത്തിൽ ഒരു പട്ടിക (Priority List) തയ്യാറാക്കേണ്ടത് സമയത്തെ ക്രമപ്പെടുത്താൻ നമ്മെ സഹായിക്കും.
നമുക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമായി നമ്മുടെ സമയം മാറ്റിവെയ്ക്കുക നമുക്ക് ഉപകാരമില്ലാത്ത കാര്യങ്ങളിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കുക. സോഷ്യൽ മീഡിയയെ നമ്മുടെ ആവശ്യത്തിനായി ഉപയോഗിക്കുക. സമയമാണ് ഈ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത്.
3) നമുക്ക് വേണ്ടിയും സമയം കണ്ടെത്താം
തിരക്കുള്ള ഒരു ദിവസത്തിനിടയിൽ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിനും കുറച്ചു വ്യക്തിപരമായ സമയം (Personal Time) കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. നമ്മളെ ആകർഷിക്കുന്നതും മനസ്സിന് സന്തോഷം നൽകുന്നതുമായ കാര്യങ്ങൾ മുൻകൈ എടുത്ത് ചെയ്യാൻ ഇവിടെ ശ്രദ്ധിക്കണം. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് ഒരു സ്വയസമ്മർദ്ദം (Personal Pushing) നമ്മളിൽ തന്നെ ഉണ്ടായിരിക്കണം. ഇങ്ങനെ ഓരോ കാര്യങ്ങളും ചെയ്തു തീർക്കുമ്പോൾ നമുക്ക് സന്തോഷം ഉണ്ടാവുന്നു.
ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന രണ്ട് കാര്യങ്ങളാണ് നമ്മൾക്കുണ്ടാകുന്ന നേട്ടങ്ങൾ (Achievement), സ്നേഹം (Love) എന്നിവ. ഇത് രണ്ടും ഒരാളുടെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ അയാൾ അയാളെത്തന്നെ ഇഷ്ടപ്പെടുന്നു.
ജീവിതത്തിൽ ഓരോ പ്രതിസന്ധികൾ വരുമ്പോഴും അത് നിങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്യുന്നത്. ഇതിനെ എങ്ങനെ മറികടന്നു മുന്നോട്ടു പോവാം എന്നത് സംബന്ധിച്ച കാര്യങ്ങളെ സർഗാത്മകമായി (Creative Outlet) കാണാൻ പഠിക്കണം. അങ്ങനെ വരുമ്പോൾ ഓരോ പ്രതിസന്ധിയും ഓരോ അവസരങ്ങളായി മാറുന്നു.
4) ആരോഗ്യമാണ് സമ്പത്ത്
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് നിങ്ങളുടെ ചുമതലയാണ്. മനസ്സിന്റെ ആരോഗ്യം പുറത്തേയ്ക്കും പ്രതിഫലിക്കുന്നു. ആരോഗ്യത്തെ സംരക്ഷിക്കുക എന്നത് പേർസണൽ ഇൻവെസ്റ്റ്‌മെന്റിലെ (Personal Investment) ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെ ആരോഗ്യത്തിന് ഗുണകരമാവുന്ന ഭക്ഷണശീലമാണ് നമ്മൾ പാലിക്കേണ്ടത്. മദ്യവും മയക്കുമരുന്നും പുകവലിയും പോലുള്ളവ പൂർണ്ണമായും ഉപേക്ഷിക്കണം. ചിട്ടയായ വ്യായാമങ്ങളും പ്രാർത്ഥനയും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്.
മറ്റുള്ളവരെ സഹായിക്കുന്ന ആളുകളിലും ശാരീരകവും മാനസികവുമായ ആരോഗ്യം ഉണ്ടാവും. എഴുതുക, വായിക്കുക, പോസിറ്റീവ് ആയി പെരുമാറുക, ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കുക നല്ല ആരോഗ്യമുണ്ടാകാൻ ഏറെ സഹായിക്കുന്നതാണ്.
5) വേണം ശരിയായ പ്ലാൻ
ഒരു വ്യക്തിയുടെ വ്യക്തി വികാസത്തിന് കൃത്യമായ പ്ലാൻ ഉണ്ടായിരിക്കണം. ഒരു ലക്ഷ്യവും അത് നേടുന്നതിനുള്ള ശരിയായ പ്രവർത്തികളും ആവശ്യമാണ്. ഒരു വർഷം, മൂന്നുവർഷം, അഞ്ചുവർഷം, പത്തുവർഷത്തിന് ശേഷം ഞാൻ എവിടെ നിൽക്കണം എന്ന് നമുക്ക് വിഷ്വലൈസ് (Visualize) ചെയ്യാൻ കഴിയണം. ആ ലക്ഷ്യങ്ങൾക്കായി പ്രചോദനാത്മകമായ പ്രവർത്തികൾ (Inspired Actions) ചെയ്യണം. Take Action Now - നാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് നാളെയിലെ നമ്മെ രൂപപ്പെടുത്തുന്നത്. നാളെ ചെയ്യേണ്ട കാര്യങ്ങൾക്കായി ഇന്ന് തന്നെ ഒരുങ്ങുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.
Anvar Sam
Author, Smile Life Coach & Entrepreneur Mindset Coach