There are no items in your cart
Add More
Add More
Item Details | Price |
---|
Mon Jul 25, 2022
ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹമുള്ളവരാണ് നമ്മൾ ഓരോരുത്തരും. വിജയം നേടുന്നതിനായി നമ്മൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും കൃത്യമായ ഗോൾ സെറ്റ് ചെയ്തു മുന്നോട്ട് പോകുന്നവർക്ക് മാത്രമേ വിജയം നേടാൻ കഴിയൂ.
ആദ്യമായി ഗോൾ എന്താണെന്നും ലക്ഷ്യം നേടുന്നതിനായി എങ്ങനെ ഗോൾ സെറ്റ് ചെയ്യാം എന്ന് നോക്കാം.
എന്താണ് നമ്മുടെ ഗോൾ?
നാം എവിടേക്കാണ് ജീവിത യാത്ര ചെയ്യുന്നത് എന്നതാണ് നമ്മുടെ ഗോൾ. കരിയർ അല്ലെങ്കിൽ ബിസിനസ് മാത്രമല്ല ജീവിതത്തിലെ സകല മേഖലകളിലും ലക്ഷ്യവും ലക്ഷ്യബോധവും ആണ് ഒരു മനുഷ്യൻറെ മൂല്യവും ജീവിതവിജയവും നിർണ്ണയിക്കുന്നത്. പോകേണ്ട സ്ഥലത്തെക്കുറിച്ച് ബോധ്യം ഉള്ളവൻ വഴി തേടി അലയേണ്ടി വരില്ല വഴികൾ അവൻറെ മുന്നിൽ തുറക്കപ്പെടും.
എന്തുകൊണ്ട് ഗോൾസെറ്റിങ്?
ശരിയായ ഗോൾ സെറ്റ് ചെയ്ത് അതിനായി മുടക്കമില്ലാതെ പരിശ്രമിച്ചാൽ നമുക്ക് വിജയം നേടാം. ഒരു ലക്ഷ്യം നേടിയെടുക്കുന്നതിനായി നാം പരിശ്രമിച്ചു തുടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാകുന്നു. നമുക്ക് നമ്മുടേതായ ഗോൾസ് ഇല്ല എങ്കിൽ മറ്റുള്ളവർ നമുടെ വേണ്ടി ഗോൾ സെറ്റ് ചെയ്തും നമ്മുടെ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തി അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കും.
നമുക്ക് കൃത്യമായ ഗോൾസ് ഉണ്ടെങ്കിൽ അതിനായി ഫോക്കസ് ചെയ്ത് പ്രവർത്തിക്കാൻ കഴിയുന്നു. ഒരു കാര്യം ശ്രദ്ധയോടെ ചെയ്യുമ്പോൾ അതിന് വലിയ റിസൾട്ട് ഉണ്ടാകുന്നു. കൃത്യമായി ലക്ഷ്യം ഉള്ള ഒരാൾക്ക് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാവും.
നാം നമ്മളോട് തന്നെ ‘എന്ത്’ സംസാരിച്ചുകൊണ്ടിരിക്കുന്നു, എന്നതിന് വലിയ പ്രാധാന്യമുണ്ട്.
1.എന്റെ ജീവിതത്തെ ഞാൻ ഇഷ്ടപെടുന്നു.
2.എന്റെ ജീവിതത്തെ ഞാൻ ക്രിയേറ്റ് ചെയ്യുന്നു.
3.എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
4. അവസരങ്ങൾ എന്നെ തേടി വന്നുകൊണ്ടിരിക്കുന്നു.
തുടങ്ങിയവ പറഞ്ഞുകൊണ്ടേയിരിക്കുക.
ഇത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നു. നമ്മുടെ ജീവിതത്തെ നമ്മൾ ഇഷ്ടപ്പെടുമ്പോളാണ് ജീവിതം നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്നത്.
ഗോൾ സെറ്റ് ചെയ്താൽ ജീവിതത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന 6 ഗുണങ്ങൾ
1) വളർച്ച ഉണ്ടാകുന്നു
ഗോളുകൾ ഉണ്ടെങ്കിൽ നമുക്ക് വളർച്ചയും ഉണ്ടാകുന്നു. നമ്മുടെ വളർച്ചയെ അളക്കാൻ (Measure) നമുക്ക് കഴിയണം. എങ്കിൽ മാത്രമേ നമുടെ ഇതുവരെയുള്ള പോക്ക് താഴോട്ടാണോ മുകളിലോട്ടാണോ എന്ന് കണ്ടെത്താൻ കഴിയൂ.
2) മോട്ടിവേഷൻ നൽകുന്നു
ലക്ഷ്യങ്ങൾ നമ്മുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നു. ഉന്മേഷം നൽകുന്നു. ഊർജ്ജം പകരുന്നു. ലക്ഷ്യബോധമുള്ള മനസ്സുകളിൽ അലസതക്ക് സ്ഥാനമില്ല. ലക്ഷ്യം നേടുന്നതുവരെ പരിശ്രമിച്ചു കൊണ്ടേയിരിക്കും.
3) കഴിവുകൾ പുറത്തു വരുന്നു
ലക്ഷ്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ നമ്മുടെ കഴിവുകൾ പുറത്തുവന്നുകൊണ്ടിരിക്കും.. ഇതുവരെ നമ്മൾ പുറത്തുയെടുക്കാത്ത നമ്മുടെ കഴിവുകൾക്ക് ജീവൻ വയ്ക്കുന്നു. നമ്മുടെ കഴിവുകളെ മൂർച്ചകൂട്ടി, താളത്തിലാക്കി ഉപയോഗിക്കാൻ കഴിയുന്നു. അടുത്ത തലത്തിലേക്ക് ഉയരാൻ ഇത് കാരണമാകുന്നു.
4) ബന്ധങ്ങൾ വളരുന്നു
നമ്മുടെ ലക്ഷ്യങ്ങളിലേക്ക് ഉള്ള യാത്രയിൽ നാം ഒറ്റയ്ക്കല്ല എന്ന് ക്രിയാത്മക പ്രവർത്തനങ്ങളുമായി (Inspired Actions) മുന്നോട്ടു പോകുമ്പോൾ നിങ്ങൾക്ക് ബോധ്യമാകും. നമ്മെ സഹായിക്കാനായി ആളുകൾ നമ്മളെ തേടിവരും. നല്ല ബന്ധങ്ങൾ ഇതിലൂടെ രൂപപ്പെടുന്നു. നമ്മുടെ മനസ്സും ബന്ധങ്ങളും വിശാലമാകുന്നു. ഈ ബന്ധങ്ങൾ പുതിയ തലങ്ങൾ തുറന്നു കിട്ടാൻ നമ്മെ സഹായിക്കുന്നു.
5) തടസ്സങ്ങൾ മറി കടക്കുന്നു
നിങ്ങൾക്ക് വ്യക്തമായ ഗോളുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് മുമ്പിൽ വരുന്ന തടസ്സങ്ങളെ അതിജീവിക്കാനും എളുപ്പമാണ്. പോകേണ്ടത് എവിടേക്കാണ് എന്ന വ്യക്തത ഉണ്ടെങ്കിൽ അവിടേക്കുള്ള വഴികൾ നമുക്ക് കണ്ടെത്താനാകും. തടസ്സങ്ങൾ സാധ്യതകൾ ആകും. ഇവ മറികടക്കാനുള്ള പരിശീലങ്ങൾ യാത്രയെ എളുപ്പമാക്കും.
6) നീട്ടിവെക്കലുകൾ നീട്ടിവയ്ക്കുന്നു
നിങ്ങളുടെ ലക്ഷ്യങ്ങൾ കത്തിജ്വലിക്കുന്നതാണെങ്കിൽ നിങ്ങളുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നത് ആണെങ്കിൽ നീട്ടിവെക്കലുകൾക്ക് എവിടെയും സ്ഥാനം ഉണ്ടായിരിക്കില്ല. അതാത് സമയങ്ങളിൽ വേണ്ട പ്രചോദനാത്മക പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗോളുകൾ നിങ്ങളെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കും. നമ്മുടെ ഉള്ളിൽ നിന്നും വരുന്ന ഈ മോട്ടിവേഷൻ മതി നമ്മുടെ നീട്ടിവെക്കലുകളെ നീട്ടിവയ്ക്കാൻ, കാര്യങ്ങളെ സമയത്ത് തന്നെ ചെയ്തു തീർക്കാൻ.
{{AUTHOR}}
Author, Smile Life Coach & Entrepreneur Mindset Coach